വാക്‌സിന്‍ പരീക്ഷണങ്ങള്‍; ആരോഗ്യ പ്രശ്‌നം നേരിട്ടവര്‍ക്ക് നല്‍കിയത് 12 കോടി

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണത്തിൽ പങ്കെടുത്തയാൾക്കു വാക്സീൻ മൂലമല്ല പ്രശ്നമുണ്ടായതെന്നു സ്ഥിരീകരിച്ചതായും ഡിസിജിഐ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന വാക്‌സിന്‍, മരുന്നു പരീക്ഷണങ്ങളിലെ വൊളന്റീയർമാരിൽ കഴിഞ്ഞ മൂന്ന് വർഷത്തിന് ഇടയിൽ  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവർക്ക് നഷ്ടപരിഹാരമായി നൽകിയത് 12 കോടി രൂപ.  ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണത്തിൽ പങ്കെടുത്തയാൾക്കു വാക്സീൻ മൂലമല്ല പ്രശ്നമുണ്ടായതെന്നു സ്ഥിരീകരിച്ചതായും ഡിസിജിഐ ഡോ വി ജി സോമാനി പറഞ്ഞു. ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലായിരുന്നു പ്രതികരണം. നാഡീവ്യൂഹ പ്രശ്നമുണ്ടായതിനെ തുടർന്ന് ചെന്നൈ സ്വദേശിയായ വൊളന്റിയർ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു നിഷേധിച്ച കമ്പനി മാനനഷ്ടത്തിന് 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണു മറുപടി നൽകിയത്. 

ഇന്ത്യയിൽ വാക്സീൻ പരീക്ഷണത്തിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഇവ പാലിക്കാത്തതുമായി ബന്ധപ്പെട്ട് പത്തിലധികം നൈതിക സമിതികൾ പിരിച്ചുവിട്ടിട്ടുണ്ടെന്നും ഡോ സോമാനി പറഞ്ഞു. നഷ്ടപരിഹാരത്തിന് ഉത്തരവിടാൻ അധികാരമുള്ള ഡ്രഗ്സ് കൺട്രോളർ സംവിധാനമാണ് ഇന്ത്യയിൽ. ഇതു നൽകാത്തപക്ഷം ഗവേഷണ കമ്പനിയെ വിലക്കാനും നിയമമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com