കുത്തബ് മിനാറിൽ ആരാധന അനുവദിക്കണം, പണിതത് ക്ഷേത്രങ്ങൾ തകർത്ത്; ഹർജി 

ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്താണ് മുഗൾ ഭരണത്തിൽ കുത്തബ് മിനാർ പണിതതെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി
കുത്തബ് മിനാർ
കുത്തബ് മിനാർ

ന്യൂഡല്‍ഹി: ക്ഷേത്രങ്ങൾ തകർത്താണ് കുത്തബ് മിനാർ പണിതതെന്ന് ചൂണ്ടിക്കാട്ടി തർക്കം. ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്താണ് മുഗൾ ഭരണത്തിൽ കുത്തബ് മിനാർ പണിതതെന്നും ഇവിടെ ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി സാകേത് കോടതിയിൽ ഹർജി ഫയൽ ചെയ്തു. കുത്തബ് സമുച്ചയത്തിനുള്ളിലെ ക്ഷേത്രങ്ങളുടെ ഭരണവും നടത്തിപ്പും കൈമാറാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സാകേത് ജില്ലാ കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മുഗൾ ആക്രമണത്തിന് മുമ്പ് ഇവിടെ ക്ഷേത്ര സമുച്ചയും ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയിൽ ഹിന്ദു, ജൈന ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. 

ജൈന തീര്‍ത്ഥങ്കര പ്രതിഷ്ഠയായ ഭഗവാന്‍ റിഷഭ് ദേവിനും ഹിന്ദു ദേവനായ ഭഗവാന്‍ വിഷ്ണുവിനുമൊപ്പം ഗണപതി, ശിവൻ, ഗൗരി ഹനുമാൻ തുടങ്ങിയ ദേവങ്ങളെ പ്രതിഷ്ഠിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഈ പ്രദേശത്ത് നിലനിന്നിരുന്ന 27 ക്ഷേത്രങ്ങൾ കര്‍ത്ത് ആദ്യം ഒരു മുസ്ലീം പള്ളിയും അതിനൊപ്പം കുത്തബ് മിനാര്‍ എന്നറിയപ്പെടുന്ന ഗോപുരവും പണിതതെന്നാണ് ഹര്‍ജിയിലെ അവകാശവാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com