മെഴുക് തിരിയില്‍ നിന്ന് ബെഡ് ഷീറ്റിലേക്ക് തീ പടര്‍ന്നു; ആറ് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

തീപിടുത്തത്തിൽ കുട്ടിയുടെ സഹോദരിയായ ബുഷ്റ എന്ന മൂന്നുവയസുകാരിക്കും ഗുരുതരമായി പൊള്ളലേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്നൗ: മെഴുകുതിരിയിൽ നിന്നും പുതപ്പിലേക്ക് തീപടർന്ന് ആറ് മാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. ഉത്തർപ്രദേശ് ബേസായി ഇസ്ലാംപുർ സ്വദേശിയായ ആറുമാസക്കാരനായ അർഷ് ആണ് പൊള്ളലേറ്റ് മരിച്ചത്.

തീപിടുത്തത്തിൽ കുട്ടിയുടെ സഹോദരിയായ ബുഷ്റ എന്ന മൂന്നുവയസുകാരിക്കും ഗുരുതരമായി പൊള്ളലേറ്റു. കുട്ടികൾ ഉറങ്ങി കിടക്കുന്ന സമയമാണ് തീപിടിച്ചത്. ഇവിടെ കത്തിച്ച് വെച്ചിരുന്ന മെഴുകുതിരിയിൽ നിന്നും പുതപ്പിലേക്ക് തീ പടരുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അർഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. 90% പൊള്ളലേറ്റ ബുഷ്റ ചികിത്സയിൽ തുടരുകയാണ്. ബുഷ്റയുടെ ആരോ​ഗ്യ നില മോശമാണെന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com