കരുത്ത് വര്‍ധിപ്പിക്കാന്‍ നാവികസേന, 38 ബ്രഹ്മോസ് മിസൈലുകള്‍ സ്വന്തമാക്കാന്‍ പോകുന്നു; യുദ്ധക്കപ്പലുകളില്‍ സ്ഥാപിക്കുക ലക്ഷ്യം, 1800 കോടിയുടെ പദ്ധതി

കരുത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 38 സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് സ്വന്തമാക്കാന്‍ നാവിക സേന ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
ബ്രഹ്മോസ് / ഫയല്‍ ചിത്രം
ബ്രഹ്മോസ് / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കരുത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 38 സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് സ്വന്തമാക്കാന്‍ നാവിക സേന ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിശാഖപട്ടണം ശ്രേണിയിലുള്ള യുദ്ധക്കപ്പലുകളില്‍ സ്ഥാപിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്.

ഉടന്‍ തന്നെ വിശാഖപട്ടണം ശ്രേണിയിലുള്ള യുദ്ധക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.38 ബ്രഹ്മോസ് മിസൈലുകള്‍ സ്വന്തമാക്കാനുള്ള 1800 കോടി രൂപയുടെ പദ്ധതി നിര്‍ദേശം പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഉടന്‍ തന്നെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നിലവില്‍ വിവിധ യുദ്ധക്കപ്പലുകളില്‍ ബ്രഹ്മോസ് മിസൈല്‍ സ്ഥാപിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം നാവികസേന വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു പരീക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com