കഴുതച്ചാണകം പൊടിച്ച് മല്ലിപ്പൊടിയും മുളകുപൊടിയും; ഹിന്ദു യുവവാഹിനി നേതാവ് അറസ്റ്റില്‍

കഴുതച്ചാണകം പൊടിച്ച് മല്ലിപ്പൊടിയും മുളകുപൊടിയും; ഹിന്ദു യുവവാഹിനി നേതാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹാഥ്‌രസ് (ഉത്തര്‍പ്രദേശ്): കഴുതച്ചാണകവും ആസിഡും ഉപയോഗിച്ച് വ്യാജ സുഗന്ധ വ്യഞ്ജനങ്ങള്‍ ഉണ്ടാക്കുന്ന സംഘം പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ നവിപൂരിലാണ് വ്യാജ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന സംഘത്തെ പിടികൂടിയത്.

ഹിന്ദു യുവവാഹിനി നേതാവു കൂടിയായ അനൂപ് വര്‍ഷനേയാണ് വ്യാജ ഉത്പന്ന ഫാക്ടറി നടത്തിയിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

ലോക്കല്‍ ബ്രാന്‍ഡുകളുടെ പേരില്‍ പാക്ക് ചെയ്ത് മുന്നൂറു കിലോ വ്യാജ സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങള്‍ പിടികൂടിയതായി പൊലീസ് പറഞ്ഞു.

വ്യാജ സുഗന്ധ വ്യഞ്ജനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു നിരവധി ഡ്രമ്മുകള്‍ നിറയെ ആസിഡും കഴുതച്ചാണകവും കൃത്രിമ നിറങ്ങളും പിടിച്ചെടുത്തു. മല്ലിപ്പൊടി, മുളകു പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല തുടങ്ങിയ ഉത്പന്നങ്ങളുടെ പാക്കുകളാണ് കണ്ടെടുത്തത്. 

കണ്ടെടുത്ത ഉത്പന്നങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com