സിബിഎസ്ഇ ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്; അപേക്ഷ നല്‍കേണ്ട അവസാന ദിനം നാളെ 

പ്രതിമാസം 500 രൂപ നിരക്കില്‍ രണ്ട് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഒറ്റപ്പെണ്‍കുട്ടികള്‍ക്കുള്ള സിബിഎസ്ഇ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. ഡിസംബര്‍ 21 ആണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്. http://cbse.nic.in എന്ന വെബ്‌സൈറ്റിലൂടെ അര്‍ഹരായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

2020ല്‍ സിബിഎസ്ഇ സ്‌കൂളില്‍ നിന്ന് 60 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായി, പ്ലസ് ടുവിന് സിബിഎസ്ഇ സ്‌കൂളില്‍ തന്നെ പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്കാണ് സിബിഎസ്ഇ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പ്രതിമാസം 500 രൂപ നിരക്കില്‍ രണ്ട് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. രക്ഷിതാക്കള്‍ക്ക് ഒരുകുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. അത് പെണ്‍കുട്ടിയായിരിക്കണം എന്നതാണ് നിബന്ധന. ഒറ്റപ്രസവത്തില്‍ ഒരേ സമയം ജനിച്ച പെണ്‍കുട്ടികളേയും ഒറ്റപ്പെണ്‍കുട്ടിയായി പരിഗണിക്കും.

വാര്‍ഷിക ട്യൂഷന്‍ ഫീസ് 1500ല്‍ കവിയാത്ത സിബിഎസ്ഇ സ്‌കൂളിലാവണം ഈ അധ്യായന വര്‍ഷം വിദ്യാര്‍ഥി പഠിക്കുന്നത്. എന്‍ആര്‍ഐ വിദ്യാര്‍ഥികള്‍ക്കും ഈ സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷിക്കാം. എന്‍ആര്‍ഐ വിദ്യാര്‍ഥികളുടെ പ്രതിമാസ ട്യൂഷന്‍ ഫീസ് 6000ല്‍ കവിയരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com