ഈ സര്‍ക്കാരില്‍ എനിക്കു തരിമ്പും വിശ്വാസമില്ല; ജനുവരി വരെ നോക്കും, പിന്നെ അന്തിമ സമരം: അണ്ണ ഹസാരെ

ഈ സര്‍ക്കാരില്‍ എനിക്കു തരിമ്പും വിശ്വാസമില്ല; ജനുവരി വരെ നോക്കും, പിന്നെ അന്തിമ സമരം: അണ്ണ ഹസാരെ
അണ്ണ ഹസാരെ/ ഫയല്‍
അണ്ണ ഹസാരെ/ ഫയല്‍

പൂനെ: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ജനുവരി അവസാനത്തോടെ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് അണ്ണ ഹസാരെ. ഇതു തന്നെ അവസാനത്തെ സമരം ആയിരിക്കുമെന്നും ഹസാരെ പ്രഖ്യാപിച്ചു. 

കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ കര്‍ഷകര്‍ക്കായി പ്രതിഷേധത്തിലാണെന്ന് ഹസാരെ പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ വെറുതെ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. എനിക്ക് അവരില്‍ തരിമ്പും വിശ്വാസമില്ല- ഹസാരെ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ഒരു മാസത്തെ സമയമാണ് അവര്‍ ആവശ്യപ്പെട്ടത്. അതിനിടെ എന്തു ചെയ്യുമെന്നു നോക്കാം. ജനുവരി അവസാനത്തോടെ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. അത് എന്റെ അവസാന സമരം ആയിരിക്കും- ഹസാരെ പ്രഖ്യാപിച്ചു. 

സ്വാമി നാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക, കാര്‍ഷിക വില നിര്‍ണയ കമ്മിഷന് സ്വയംഭരണാധികാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 14ന് ഹസാരെ കേന്ദ്ര കൃഷിമന്ത്രിക്കു കത്തയച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നായിരുന്നു കത്തില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് മുന്‍ മഹാരാഷ്ട്ര സ്പീക്കറും മുതിര്‍ന്ന ബിജെപി നേതാവുമായ ഹരിഭാനു ബഗൈഡെ റാലെഗന്‍ സിദ്ധിയിലെത്തി ഹസാരെയെ കണ്ടു. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളെ വിശദീകരിക്കാനാണ് ബാഗഡെ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com