500 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യൂ, കോവിഡ് വാക്‌സിന്‍  ആദ്യം കിട്ടും; തട്ടിപ്പില്‍ വീഴരുതെന്ന് പൊലീസ്, മുന്നറിയിപ്പ് 

500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ ഉറപ്പാക്കൂ എന്ന സന്ദേശവുമായാണ് ഇത്തരം ഫോണ്‍കോളുകള്‍ എത്തുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: കോവിഡ് വാക്‌സിന്‍ പെട്ടെന്ന് ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള തട്ടിപ്പ് കോളുകള്‍ പെരുകുന്നു. 500 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ ഉറപ്പാക്കൂ എന്ന സന്ദേശവുമായാണ് ഇത്തരം ഫോണ്‍കോളുകള്‍ എത്തുന്നത്. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് സൈബര്‍ പൊലീസിന് ലഭിച്ചത്. 

ഭോപ്പാല്‍ സ്വദേശിയായ ഒരാള്‍ക്ക് തിങ്കളാഴ്ചയാണ് വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യൂ എന്ന് ആവശ്യപ്പെട്ട് കോള്‍ എത്തിയത്. കുടുംബത്തിന് മുഴുവന്‍ വേഗം വാക്‌സിന്‍ ലഭിക്കാന്‍ അഞ്ഞൂറു രൂപ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യാനായിരുന്നു നിര്‍ദേശം. ആദ്യഘട്ടത്തില്‍ തന്നെ വാക്‌സിന്‍ ലഭിക്കാനാണ് ഇതെന്നായിരുന്നു വിശദീകരണം. 

ഭോപ്പാല്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയും ഇതേ പരാതിയുമായി സൈബര്‍ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ വിവരങ്ങളും തിരക്കിയെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നത്. ഇതിനെതുടര്‍ന്ന ഇത്തരം ഫോണ്‍കോളുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com