എൽഐസി ഓഹരി വിൽക്കാനുള്ള തീരുമാനം വിനാശകരം; കേന്ദ്ര സർക്കാരിനെതിരെ ബിഎംഎസ്; രൂക്ഷ വിമർശനം

കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ്
എൽഐസി ഓഹരി വിൽക്കാനുള്ള തീരുമാനം വിനാശകരം; കേന്ദ്ര സർക്കാരിനെതിരെ ബിഎംഎസ്; രൂക്ഷ വിമർശനം

ജോധ്പുർ: കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ്. എൽഐസി, ഐഡിബിഐ ഓഹരികൾ വിൽക്കാനുള്ള തീരുമാനത്തിനെതിരെയാണ് സംഘടന രം​ഗത്തെത്തിയത്. ഓഹരികൾ വിൽക്കാനുള്ള തീരുമാനം വിനാശകരമാണെന്ന് സംഘടന നിലപാട് വ്യക്തമാക്കി.

മധ്യ വർ​ഗത്തിന് സാമൂഹിക സുരക്ഷ നൽകുന്നതാണ് എൽഐസി. തീരുമാനം തൊഴിലാളികൾക്ക് തിരിച്ചടിയാകും. തൊഴിലാളികളുമായുള്ള ചർച്ച കേന്ദ്രം അപഹാസ്യമാക്കി. സംഘടനകൾ മുന്നോട്ട് വച്ച ഒന്നു പോലും കേന്ദ്രം പരി​ഗണിച്ചില്ലെന്നും ബിഎംഎസ് ആരോപിച്ചു.

ബജറ്റ് കൊണ്ട് തൊഴിലാളികൾക്ക് നഷ്ടം മാത്രമാണുള്ളതെന്ന് സംഘടന കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജോധ്പുരിൽ നടക്കുന്ന ബിഎംഎസ് ദേശീയ എക്സിക്യൂട്ടീവ് പ്രമേയം പാസാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com