അസമില്‍ രണ്ടുദിവസമായി ഒരു നദി കത്തുന്നു; കാരണം ഇതാണ് (വീഡിയോ)

അസമില്‍ രണ്ടുദിവസമായി ഒരു നദി കത്തുകയാണ്. ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ തീപിടിത്തമാണ് നദി കത്താനുള്ള കാരണം.
അസമില്‍ രണ്ടുദിവസമായി ഒരു നദി കത്തുന്നു; കാരണം ഇതാണ് (വീഡിയോ)

ഗുവാഹത്തി: അസമില്‍ രണ്ടുദിവസമായി ഒരു നദി കത്തുകയാണ്. ക്രൂഡ് ഓയില്‍ പൈപ്പ്‌ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ തീപിടിത്തമാണ് നദി കത്താനുള്ള കാരണം. നദിയിലേക്ക് ഒഴുകിയ ക്രൂഡ് ഓയിലില്‍ തീ പടര്‍ന്നതാണ് അപകടത്തിന് കാരണം. ഗുവാഹത്തിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ദിബ്രുഗഡ് ജില്ലയിലെ നഹര്‍കതിയ പട്ടണത്തിലെ ബുര്‍ഹി ഡിഹിംഗ് നദിയാണ് കത്തുന്നത്.

അപ്പര്‍ അസം മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്നും എണ്ണ ശേഖരിച്ച് പ്രധാന കേന്ദ്രത്തിലേയ്‌ക്കെത്തിക്കുന്ന പൈപ്പ് ലൈനാണ് പൊട്ടിയത്. പൈപ്പിലുണ്ടായ  ചോര്‍ച്ചയാണ് തീ പിടിത്തത്തിന് കാരണമെന്ന് ഓയില്‍ ഇന്ത്യ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.  അസംസ്‌കൃത എണ്ണ നദിയിലേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് ആളുകള്‍ തീ കത്തിച്ചതാകാം നദിയില്‍ തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

തീ നിയന്ത്രണവിധേയമാണെന്നും അണയ്ക്കുന്നതിനായി  വിദഗ്ധരുടെ  ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഓയില്‍ ഇന്ത്യ വ്യക്തമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com