നാല് ദിവസം, നാല് മണിക്കൂര്‍ വീതം ചോദ്യം ചെയ്യല്‍; പൗരത്വ നിയമത്തിനെതിരെ നാടകം കളിച്ച വിദ്യാര്‍ഥികളെ തുടരെ ചോദ്യം ചെയ്ത് പൊലീസ്

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പളിനേയും, വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മയേയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു
നാല് ദിവസം, നാല് മണിക്കൂര്‍ വീതം ചോദ്യം ചെയ്യല്‍; പൗരത്വ നിയമത്തിനെതിരെ നാടകം കളിച്ച വിദ്യാര്‍ഥികളെ തുടരെ ചോദ്യം ചെയ്ത് പൊലീസ്

ബംഗളൂരു: ദേശീയ പൗരത്വ നിയമത്തെ വിമര്‍ശിക്കുന്ന നാടകത്തില്‍ അഭിനയിച്ച വിദ്യാര്‍ഥികളെ നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കി ബംഗളൂരു പൊലീസ്. ജനുവരി 21നാണ് കര്‍ണാടകയിലെ ബിദാര്‍ സ്‌കൂളില്‍ പൗരത്വ നിയമത്തെ വിമര്‍ശിക്കുന്ന നാടകം അവതരിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പളിനേയും, വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മയേയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. നാടകത്തിലെ ചില സംഭാഷണങ്ങളുടെ പേരിലാണ് വിദ്യാര്‍ഥികളില്‍ ഒരാളുടെ വിധവയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരക്കഥയില്‍ ഇല്ലാത്ത സംഭാഷണം പറയാന്‍ ഇവര്‍ വിദ്യാര്‍ഥിയോട് നിര്‍ദേശിച്ചെന്നാണ് പൊലീസ് നിലപാട്.

കഴിഞ്ഞ നാല് ദിവസമായി കുട്ടികളെ ഇങ്ങനെ നാല് മണിക്കൂര്‍ വീതം ചോദ്യം ചെയ്യുന്നതായി സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളെയാണ് സ്‌കൂളിലെത്തി നാല് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ആരാണ് നാടകം തയ്യാറാക്കിയത്? ടീച്ചറാണോ നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്? എന്നീ ചോദ്യങ്ങള്‍ കുട്ടികളോട് പൊലീസ് ആവര്‍ത്തിച്ചു ചോദിക്കുകയായിരുന്നു എന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

കഴിഞ്ഞ നാല് ദിവസമായി ഉച്ചയ്ക്ക് ഒരു മണിയാവുമ്പോള്‍ എസ്പി സ്‌കൂളിലെത്തും. നാല് മണിവരെ കുട്ടികളെ ചോദ്യം ചെയ്യും. ഈ കേസില്‍ എന്തിനാണ് അവര്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയത് എന്നെനിക്ക് മനസിലാവുന്നില്ലെന്നു, നമ്മുടെ സാമാന്യബുദ്ധിക്ക് നിരക്കാത്ത നടപടികളാണ് ഉണ്ടാവുന്നതെന്നും സ്‌കൂള്‍ സിഇഒ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com