ഫെബ്രുവരി പതിനൊന്നിനു കാണാം; കെജരിവാളിനെതിരായ ബിജെപി ആക്ഷേപത്തില്‍ മകള്‍

ഫെബ്രുവരി പതിനൊന്നിനു കാണാം; കെജരിവാളിനെതിരായ ബിജെപി ആക്ഷേപത്തില്‍ മകള്‍
ഫെബ്രുവരി പതിനൊന്നിനു കാണാം; കെജരിവാളിനെതിരായ ബിജെപി ആക്ഷേപത്തില്‍ മകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിനെതിരായ ബിജെപി നേതാക്കളുടെ 'ഭീകരവാദി' പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മകള്‍ ഹര്‍ഷിത. ആരോപണങ്ങളുടെയാണോ അതോ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണോ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതെന്നു ഫെബ്രുവരി 11ന് അറിയാമെന്നു ഹര്‍ഷിത വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു.

രാഷ്ട്രീയം കൂടുതല്‍ തരംതാണതിന്റെ ലക്ഷണമാണ് ബിജെപിയുടെ ആരോപണം. 'ആരോഗ്യ സേവനങ്ങള്‍ സൗജന്യമാക്കിയതാണോ ഭീകരവാദം? കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ഭീകരവാദമാണോ? ആളുകള്‍ക്ക് വൈദ്യുതിയും വെള്ളവും നല്‍കുന്നത് ഭീകരവാദമാണോ?' - ഇരുപത്തിനാലുകാരിയായ ഹര്‍ഷിത ചോദിച്ചു.

അവര്‍ ആരോപണങ്ങള്‍ ഉന്നയിക്കട്ടെ. 200 എംപിമാരെയും 11 മുഖ്യമന്ത്രിമാരെയും കൊണ്ടുവരട്ടെ. ഞങ്ങള്‍ മാത്രമല്ല, രണ്ടു കോടി സാധാരണക്കാരും ആം ആദ്മി പാര്‍ട്ടിക്കായി പ്രചാരണത്തിലാണ്- ഹര്‍ഷിത പറഞ്ഞു.

ബിജെപി എംപി പര്‍വേശ് വര്‍മയാണ് കെജരിവാളിനെതിരെ ആദ്യം ഭീകരവാദി ആരോപണം ഉന്നയിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഇത് ആവര്‍ത്തിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com