വോട്ടുതേടി ഇറങ്ങി , വിവാഹാലോചനകള്‍ കൊണ്ട് പൊറുതി മുട്ടി സ്ഥാനാര്‍ത്ഥി

വോട്ടുതേടി ഇറങ്ങി , വിവാഹാലോചനകള്‍ കൊണ്ട് പൊറുതി മുട്ടി സ്ഥാനാര്‍ത്ഥി

15 ദിവസത്തിനിടെ 12  വിവാഹാഭ്യര്‍ത്ഥനകളാണ് രാഘവിന് ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ മാനേജര്‍ വെളിപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയിറങ്ങിയ സ്ഥാനാര്‍ത്ഥിക്ക് വിവാഹാലോചനകളുടെ പ്രവാഹം. രാജേന്ദ്രനഗര്‍ സീറ്റില്‍ മല്‍സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാഘവ് ഛദ്ധയ്ക്കാണ് വിവാഹാലോചനകള്‍ കൊണ്ട് പൊറുതി മുട്ടിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ 12  വിവാഹാഭ്യര്‍ത്ഥനകളാണ് രാഘവിന് ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ മാനേജര്‍ വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രാഘവിനെ ഫോളോ ചെയ്യുന്ന യുവതികളാണ് വിവാഹാഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏതാനും മാതാപിതാക്കളും രാഘവിനെ മരുമകനാക്കാന്‍ വിവാഹാലോചനയുമായി രംഗത്തുവന്നിട്ടുണ്ട്. അടുത്തിടെ ഒരു യുവതി ട്വിറ്ററില്‍ രാഘവിനെ ടാഗ് ചെയ്തുകൊണ്ട് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിരുന്നു.

ഇന്ത്യയുടെ സമ്പദ്ഘടന നല്ലരീതിയില്‍ അല്ലെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുയോജ്യമായ സമയമല്ല ഇതെന്നുമായിരുന്നു വിവാഹാഭ്യര്‍ഥനക്ക് രാഘവ് നല്‍കിയ മറുപടി. സോഷ്യല്‍ മീഡിയയ്ക്ക് പുറമെ പൊതുയോഗങ്ങളില്‍ പങ്കെടുക്കുമ്പോഴും രാഘവിന് വിവാഹാലോചനകള്‍ വരുന്നതായി അടുത്ത അനുയായികള്‍ സൂചിപ്പിച്ചു. അടുത്തിടെ ഒരു സ്‌കൂളില്‍ മീറ്റിങ്ങിനെത്തിയ രാഘവിനോട് സ്‌കൂളിലെ അധ്യാപിക തനിക്കൊരു മകളുണ്ടെങ്കില്‍ വിവാഹം ചെയ്തുതരുമായിരുന്നുവെന്ന് പറഞ്ഞതായി ഇവര്‍ സൂചിപ്പിച്ചു.

31 കാരനായ രാഘവ് ഛദ്ദ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ഇത്തവണ ബിജെപിയുടെ പ്രമുഖ നേതാവായ ആര്‍ പി സിങ്ങിനെതിരെയാണ് രാഘവ് മത്സരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Raghav Chadha (@raghavchadha88) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com