അമൃതസര്‍: ശിവസേനാ നേതാവിനും കൂട്ടാളിക്കും വെടിയേറ്റു. കൂട്ടാളി തത്ക്ഷണം മരിച്ചു. സേനയുടെ വിദ്യാര്‍ഥി വിഭാഗമായ യുവസേനയുടെ വടക്കെ ഇന്ത്യയുടെ ചുമതല വഹിക്കുന്ന മേധാവി ഹണി മഹാജനിനാണ് വെടിയേറ്റത്. അജ്ഞാതനായ ഒരാള്‍ അമൃതസറില്‍ നിന്ന് ഇയാള്‍ക്കും കൂട്ടാളിക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അദ്ദേഹത്തെ ഉടന്‍ തന്നെ അമൃതസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ