പ്രണയദിനത്തില്‍ താജ്മഹല്‍ അടച്ചിട്ടു

പ്രണയ ദിനത്തില്‍ താജ്മഹലില്‍ ചേര്‍ന്നിരിക്കണമെന്നാഗ്രഹിച്ചവര്‍ ധാരാളം
പ്രണയദിനത്തില്‍ താജ്മഹല്‍ അടച്ചിട്ടു

ആഗ്ര:  പ്രണയ ദിനത്തില്‍ താജ്മഹലില്‍ ചേര്‍ന്നിരിക്കണമെന്നാഗ്രഹിച്ചവര്‍ ധാരാളം. എന്നാല്‍ സ്‌നേഹത്തിന്റെ നിത്യസ്മാരകമായ താജ്മഹല്‍ പ്രണയദിനത്തില്‍ തുറന്നില്ല. വെള്ളിയാഴ്ച ദിവസത്തില്‍ സഞ്ചാരികള്‍ക്കായി താജ്മഹല്‍ പൂര്‍ണമായി തുറക്കാറില്ല.

താജ്മഹല്‍ അടച്ചിട്ടതിനാല്‍ സ്മാരകത്തിന് ചുറ്റുമുള്ള ഇടങ്ങളില്‍ വലിയ തിരക്കായിരുന്നു. താജ്മഹലിന് അരികിലെ ചരിത്ര പൂന്തോട്ടമായ മെഹ്താബ് ബാഗിലും യമുനാ തീരത്തുമായിരുന്നു സ്‌നേഹകൂടീരത്തിന്റെ നിഴല്‍ ചേര്‍ന്ന്  പ്രണയികള്‍ ഇത്തവണ പ്രണയദിനം ആഘോഷമാക്കിയത്.

താജ്മഹല്‍ കാണാന്‍ കഴിയുന്ന റെസ്‌റ്റോറന്റുകളിലും പ്രണയദിനത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേതതരം ഭക്ഷണങ്ങളും പ്രണയികള്‍ക്കായി ഹോട്ടലുകള്‍ തയ്യാറാക്കിയിരുന്നു. ആഗ്രയിലെ മറ്റ് ചരിത്രസ്മാരകങ്ങളിലും ഇത്തവണ നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ വിദേശികളുടെ സാന്നിധ്യം വളരെ കുറവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com