ഉത്തര്‍പ്രദേശില്‍ ഒരാളും പൊലീസിന്റെ വെടിയേറ്റ് മരിച്ചിട്ടില്ല; യോഗി ആദിത്യനാഥ്

പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിനിടെ ഉത്തര്‍പ്രദേശില്‍ ഒരാളും പൊലീസിന്റെ വെടിയേറ്റ് മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഉത്തര്‍പ്രദേശില്‍ ഒരാളും പൊലീസിന്റെ വെടിയേറ്റ് മരിച്ചിട്ടില്ല; യോഗി ആദിത്യനാഥ്

ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിനിടെ ഉത്തര്‍പ്രദേശില്‍ ഒരാളും പൊലീസിന്റെ വെടിയേറ്റ് മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമരക്കാരുടെ വെടിയേറ്റാണ് മരണങ്ങള്‍ സംഭവിച്ചത് എന്ന് ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു.

പൊലീസ് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന ബിഞ്ചോര്‍ പൊലീസ് സൂപ്രണ്ടിന്റെ വാക്കുകള്‍ തള്ളിയാണ് ആദിത്യനാഥ് രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധത്തിനിടെ സംസ്ഥാനത്താകെ ഇരുപത് പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.

'എല്ലാവര്‍ക്കും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശമുണ്ട്. പക്ഷേ അത് ഭരണഘടനയുടെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാകണം. ത്രിവര്‍ണപതാകയുടെ മറവില്‍ സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നത് വെച്ചുപൊറുപ്പിക്കില്ല. കര്‍ഷക പ്രശ്‌നങ്ങള്‍ക്കും സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും സംസാരിക്കാതെ പ്രതിപക്ഷം കലാപകാരികളെ പ്രോത്സാഹിപ്പിക്കുകയാണ്. ജനങ്ങളുടെ ഉന്നമനത്തില്‍ അവര്‍ക്ക് താത്പര്യമില്ല'-ആദിത്യനാഥ് പറഞ്ഞു.  

'അയോധ്യയിലെ രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും നഗരം വൃത്തികേടാക്കുകയും ചെയതവരാണ് ഇപ്പോള്‍ കലാപകാരികള്‍ക്ക് എതിരെയുള്ള നടപടിയില്‍ തങ്ങളെ ചോദ്യം ചെയ്യുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com