ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ രാജ്യതലസ്ഥാനത്ത് കല്ലേറ്. ഡല്‍ഹിയിലെ മജ്പൂരിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസും ഷെല്ലുകളും പ്രയോഗിച്ചു. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും ഒരേസമയം റാലി നടത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവസ്ഥലത്ത് പൊലീസ് കൂടുതല്‍ സേനയെ വിന്യസിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ