ട്രംപ് ഇന്നെത്തും; സ്വീകരിക്കാനൊരുങ്ങി അഹമ്മദാബാദ്, പരിപാടികള്‍ ഇങ്ങനെ

രണ്ടുദിവസത്തെ  ഇന്ത്യാസന്ദര്‍ശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നെത്തും.
ട്രംപ് ഇന്നെത്തും; സ്വീകരിക്കാനൊരുങ്ങി അഹമ്മദാബാദ്, പരിപാടികള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ  ഇന്ത്യാസന്ദര്‍ശനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നെത്തും. ഇന്ത്യന്‍ സമയം രാവിലെ 11.40നാകും ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങുക. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാണ് ഔദ്യോഗിക കൂടിക്കാഴ്ചകള്‍.

ട്രംപ് പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് തനിക്കായി ഒരുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്ന് പുറപ്പെടുന്നതിന് മുന്‍പ് ട്രംപ് പറഞ്ഞു.

ട്രംപും മോദിയും നടത്തുന്ന റോഡ് ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ഇരുവരും മൊട്ടേര സ്‌റ്റേഡിയത്തിലെത്തും. ട്രംപിന്റെയും മോദിയുടെയും അരമണിക്കൂര്‍ പ്രസംഗമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് സ്വീകരണം അവസാനിക്കും. മൂന്നരയ്ക്ക് ട്രംപ് മടങ്ങും.

ഭാര്യ മെലാനിയ ട്രംപ് മകള്‍ ഇവാങ്ക മരുമകന്‍ ജാറദ് കഷ്‌നര്‍ അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com