തുപ്പല്‍ തൊട്ട് ഫയലിലെ പേജുകള്‍ മറിക്കരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

ഉമിനീര്‍ തൊട്ട് ഫയലിലെ പേജുകള്‍ മറിക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേലധികാരിയുടെ നിര്‍ദേശം.
തുപ്പല്‍ തൊട്ട് ഫയലിലെ പേജുകള്‍ മറിക്കരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

റായ്ബറേലി: ഉമിനീര്‍ തൊട്ട് ഫയലിലെ പേജുകള്‍ മറിക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മേലധികാരിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് ചീഫ് ഡെവല്‌പെന്റ് ഓഫീസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാംക്രമിക രോഗങ്ങള്‍ പകരുന്നതിന് ഇത് കാരണമാകും എന്ന് കാണിച്ചാണ് സി ഡി ഒ അഭിഷേക് ഗോയല്‍ ഉത്തരവിറക്കിയിരിക്കുന്നത്.

' ഉദ്യോഗസ്ഥര്‍ ഉമിനീര്‍ തൊട്ട് ഫയലുകളിലെ പേജുകള്‍ മറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് കാരണം സാംക്രമിക രോഗങ്ങള്‍ പകരുന്നതിന് സാധ്യതയുണ്ട്. പേജുകള്‍ മറിക്കാന്‍ വാട്ടര്‍ സ്‌പോഞ്ചുകള്‍ ഉപയോഗിക്കണം'- ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട ഓഫീസുകളില്‍ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും മൂന്നുദിവസത്തിനുള്ളില്‍ ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com