വാണിജ്യ കരാര്‍ ഉടന്‍; 21,629കോടിയുടെ ഹെലികോപ്റ്ററുകള്‍ വാങ്ങും, ഇന്ത്യയും അമേരിക്കയും തമ്മില്‍ മൂന്നു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

വാണിജ്യ കരാര്‍ ഉടന്‍; 21,629കോടിയുടെ ഹെലികോപ്റ്ററുകള്‍ വാങ്ങും, ഇന്ത്യയും അമേരിക്കയും തമ്മില്‍ മൂന്നു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മില്‍ മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. 

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.  വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്‍മ ഉറപ്പാക്കുന്നതിന് സഹകരണം, പ്രകൃതി വാതക നീക്കത്തിന് ഐഒസി- എക്‌സോണ്‍ മൊബൈല്‍ കരാര്‍, മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണം എന്നിവയാണ് ഒപ്പിട്ട കരാറുകള്‍.

അമേരിക്കയില്‍ നിന്ന് 21,629കോടി രൂപയുടെ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള കരാറിലും ധാരണയായി. ഇന്ത്യന്‍ നാവികസേനക്കായി 24എംഎച്ച് 60റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചെ ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാര്‍.

'വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ചര്‍ച്ചയുണ്ടായി. വാണിജ്യ മന്ത്രിമാര്‍ തമ്മില്‍ ഇക്കാര്യത്തില്‍ യോജിപ്പിലെത്തി വാണിജ്യ ചര്‍ച്ചകള്‍ക്ക് രൂപം നല്‍കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായി. വ്യാപാര കരാര്‍ ഉടനുണ്ടാകും'-സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യ-അമേരിക്ക സഖ്യം ലോകത്തിന്റെ നന്‍മയ്ക്കായാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഭന്തര സുരക്ഷാ മേഖലയില്‍ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും മോദി വ്യക്തമാക്കി. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങലും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com