മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു.കാലിടറി തൊഴിലാളി ഹൈ ടെന്‍ഷന്‍ വയറിലേക്ക് വീണതാണ് മരണകാരണം.
മഹാരാഷ്ട്രയിലെ വസായി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. 28കാരനായ തൊഴിലാളിയാണ് മരിച്ചത്. ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
ജോലി ചെയ്യുന്നതിനിടെ, കോണി തെറ്റി മഥുര ഗുപ്ത ഹൈ ടെന്‍ഷന്‍ വയറിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ