'സരസ്വതി പൂജ ആഘോഷങ്ങള്‍ തടസ്സപ്പെടും'; കനയ്യയെ കസ്റ്റഡിയിലെടുത്ത് പൊലീസ്, പ്രതിഷേധവുമായി ജനങ്ങള്‍, നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വിട്ടയക്കല്‍

പൗരത്വ നിയമങ്ങള്‍ക്ക് എതിരെ  ഒരുമാസം നീണ്ടുനില്‍ക്കുന്ന ജാഥയുമായി സിപിഐ നേതാവ് കനയ്യ കുമാര്‍
'സരസ്വതി പൂജ ആഘോഷങ്ങള്‍ തടസ്സപ്പെടും'; കനയ്യയെ കസ്റ്റഡിയിലെടുത്ത് പൊലീസ്, പ്രതിഷേധവുമായി ജനങ്ങള്‍, നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വിട്ടയക്കല്‍

പട്‌ന: പൗരത്വ നിയമങ്ങള്‍ക്ക് എതിരെ  ഒരുമാസം നീണ്ടുനില്‍ക്കുന്ന ജാഥയുമായി സിപിഐ നേതാവ് കനയ്യ കുമാര്‍. ബിഹാര്‍ സംസ്ഥാനം മുഴുവന്‍ ചുറ്റുന്ന ജാഥയ്ക്ക് തുടക്കമിട്ട പരിപാടിക്കിടെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. ജനക്കൂട്ടം പ്രതിഷേധം ശക്തമാക്കിയതോടെ, പൊലീസ് പിന്‍മാറി. തുടര്‍ന്ന് കനയ്യയും സംഘവും യാത്ര ആരംഭിച്ചു. 

പടിഞ്ഞാറന്‍ ചമ്പാരനില്‍ മഹാത്മാഗാന്ധിയുടെ ആശ്രമത്തില്‍ വെച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റിഡിയിലെടുത്തത്. നേരത്തെ പ്രഖ്യാപിച്ച മാര്‍ച്ചില്‍ പങ്കെടുക്കാനായി നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ വന്‍ സന്നാഹവുമായി എത്തിയ പൊലീസ് കനയ്യയെയും മറ്റ് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. സരസ്വതി പൂജ നടക്കുന്നതിനാല്‍ ജാഥ നടത്താന്‍ പറ്റില്ലെന്നായിരുന്നു പൊലീസ് നിലപാട്. ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ അദ്ദേഹത്തെ വിട്ടയച്ചു. 

ബിഹാറിലെ 35 ജില്ലകളിലൂടെയാണ് കനയ്യയുടെ പര്യടനം. കേന്ദ്ര സര്‍ക്കാര്‍ ഔദ്യേഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഗൂഢാലോചനയാണ് വ്യക്തമാകുന്നതെന്ന് കനയ്യ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായങ്ങളെ തടയുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നതിന്റെ തെളിവാണ് റാലി തടയാന്‍ ഗൂഢാലോചനയാണ് വ്യക്തമാകുന്നതെന്ന് കനയ്യ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com