2023 ഏപ്രിൽ മുതൽ സ്വകാര്യ ട്രെയിൻ സർവീസുകളെന്ന് റെയിൽവേ

2023 ഏപ്രിൽ മുതൽ സ്വകാര്യ ട്രെയിൻ സർവീസുകളെന്ന് റെയിൽവേ
2023 ഏപ്രിൽ മുതൽ സ്വകാര്യ ട്രെയിൻ സർവീസുകളെന്ന് റെയിൽവേ

ന്യൂ‍ഡൽഹി: രാജ്യത്ത് സ്വകാര്യ  ട്രെയിൻ സർവീസ് 2023 ഏപ്രിലിൽ തുടങ്ങുമെന്ന് റെയിൽവേ. രാജ്യത്തെ 159 ആധുനിക ട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. സ്വകാര്യവത്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും റെയിൽവേ ബോർഡ് ചെയർമാൻ അറിയിച്ചു. 

കോച്ചുകൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമിക്കും, ആകർഷകമായ യാത്രാനിരക്ക് ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ എതിർപ്പിനിടെയാണ് ബോർഡ് ചെയർമാന്റെ പരസ്യ നിലപാട്. രാജ്യത്തെ 159 ആധുനിക ട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാ​ഗമായി റെയിൽവെ നിർദ്ദേശങ്ങൾ നേരത്തെ ക്ഷണിച്ചിരുന്നു. മണിക്കൂറിൽ 160 കിലോമീറ്ററിൽ വേഗതയിൽ പോകുന്ന ട്രെയിനുകൾ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. 

109 റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്താൻ അനുമതി നൽകുക. സ്വകാര്യ പങ്കാളിത്തത്തിലൂടെ 30,000 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്ന് റെയിൽവെ വ്യക്തമാക്കി. പാസഞ്ചർ സർവീസ് നടത്തുന്നതിലൂടെ റെയിൽവെയുടെ ആദ്യസ്വകാര്യ സംരംഭത്തിനാണ് തുടക്കമാകുക. െ്രെഡവറെയും ഗാർഡിനെയും റെയിൽവേ നൽകും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കാനാണ് തീരുമാനം.

അറ്റകുറ്റപ്പണികൾ, ഗതാഗതസമയം കുറയ്ക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷ നൽകുക തുടങ്ങിയവയാണ് സ്വകാര്യവത്കരണത്തിലൂടെ റെയിൽവെ ലക്ഷ്യമിടുന്നുത്. ഇതിനായി റൂട്ടുകളുടെ പട്ടികയും റെയിൽവെ തയ്യാറാക്കി.

മുംബൈ-ഡൽഹി, ചെന്നൈ -ഡൽഹി, ന്യൂഡൽഹി - ഹൗറ, ഷാലിമാർ- പൂനെ, ന്യൂഡൽഹി - പട്‌ന വരെ സ്വകാര്യ ട്രെയിനുകൾ സർവീസ് നടത്തും. ഓരോ പുതിയ ട്രെയിനിനും കുറഞ്ഞത് 16 കോച്ചുകൾ ഉണ്ടായിരിക്കണം. അതത് റൂട്ടിൽ പ്രവർത്തിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിയിനിനെക്കാൾ ബോഗികൾ പാടില്ല. പാസഞ്ചർ ട്രെയിനുകൾ പരമാവധി 160 കിലോമീറ്റർ വേഗതയിലെ ഓടിക്കാവൂ.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും മികച്ച ഗുണനിലവാരമുള്ളവയും ആകും ട്രെയിനുകൾ. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന രീതിയിലാവും സർവീസ് നടത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com