2021ന് മുന്‍പ് വാക്‌സിന്‍ ഇല്ല; ഓഗസ്റ്റ് 15ന് കോവിഡ് പ്രതിരോധ മരുന്ന് ഇറക്കുമെന്ന ഐസിഎംആര്‍ അവകാശവാദത്തെ തള്ളി കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയം

2021ന് മുന്‍പ് വാക്‌സിന്‍ ഇല്ല; ഓഗസ്റ്റ് 15ന് കോവിഡ് പ്രതിരോധ മരുന്ന് ഇറക്കുമെന്ന ഐസിഎംആര്‍ അവകാശവാദത്തെ തള്ളി കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയം

ഐസിഎംആറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആറ് കമ്പനികളാണ് നിലവില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്

ന്യൂഡല്‍ഹി: ഓഗസ്റ്റ് 15ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കുമെന്ന ഐസിഎംആറിന്റെ അവകാശവാദത്തെ തള്ളി കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയം. 2021ന് മുന്‍പ് കോവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കില്ല എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് പതിനഞ്ചിന് മുന്‍പ് എല്ലാ ട്രയലുകളും പൂര്‍ത്തിയാക്കി കോവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കുമെന്നായിരുന്നു ഐസിഎംആര്‍ പറഞ്ഞിരുന്നത്. മരുന്ന് പരീക്ഷണം നടത്താനുള്ള നടപടികളും ആരംഭിച്ചു.

ഐസിഎംആറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആറ് കമ്പനികളാണ് നിലവില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഇതില്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് മനുഷ്യരില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇഛഢഅതകച, ദ്യഇീ്ഉ എന്നിവയക്കാണ് അനുമതി ലഭിച്ചിട്ടുണ്ട്.

ലോകത്താകമാനം 140 വാക്‌സിന്‍ പരീക്ഷണമാണ് നടക്കുന്നത്. ഇതില്‍ 11എണ്ണത്തിന് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ  2021ന് മുന്‍പ് ജനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കില്ല- കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രാലയം പ്രസ്താവനനയില്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 15ന് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് അറിയിച്ചത്. ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷനലും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനോടു സഹകരിക്കാന്‍ തെരഞ്ഞെടുത്ത ആശുപത്രികള്‍ക്ക് ഐസിഎംആര്‍ നിര്‍ദേശം നല്‍കി. പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയില്‍ വേര്‍തിരിച്ചെടുത്ത വൈറസില്‍നിന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഓഗസ്റ്റ് പതിനഞ്ചോടെ ഇതു ജനങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാര്‍ഗവ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com