നീരവ് മോദിയുടെ 330 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നീരവ് മോദിയുടെ 330 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
നീരവ് മോദിയുടെ 330 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ വായ്​പയെടുത്ത്​ രാജ്യത്ത് നിന്ന് മുങ്ങിയ നീരവ്​ മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 330 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജൂൺ എട്ടിന്​ നീരവ്​ മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ മുംബൈയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

മുംബൈ, ലണ്ടൻ, യുഎഇ എന്നിവിടങ്ങളിലെ ഫ്ലാറ്റുകൾ എൻഫോഴ്​സ്മെന്റ്​ ഡയറക്​ടറേറ്റ്​ ക​ണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികൾക്കെതിരായി 2018ൽ പാസാക്കിയ നിയമമനുസരിച്ചാണ് ഇപ്പോഴത്തെ നടപടി. മുംബൈ വർളിയിലെ സമുദ്ര മഹലിലെ ഫ്ലാറ്റ്​, മഹാരാഷ്​ട്രയിലെ അലിബാഗിലെ ഫാം ഹൗസ്​, രാജസ്ഥാനിലെ ജയ്​സാൽമീറിലെ വിൻഡ്​ മിൽ, ലണ്ടനിലേയും യുഎഇയിലേയും ഫ്ലാറ്റുകൾ എന്നിവയാണ്​ കണ്ടുകെട്ടിയത്​. 

നീരവ്​ മോദിയുടേയും മെഹുൽ ചോക്​സിയുടേയും ഉടമസ്ഥതയിലുള്ള സ്വർണാഭരണങ്ങളുടെ 108 പെട്ടികൾ​ ഹോങ്കോങിൽ നിന്ന്​ അന്വേഷണ ഏജൻസികൾ ഇന്ത്യയിലെത്തിച്ചിരുന്നു. 1,350 കോടി മൂല്യമുള്ള 2,340 കിലോ ഗ്രാം സ്വർണമാണ്​ കൊണ്ടുവന്നത്​​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com