കോവിഡ് പോരാട്ടത്തിന് 50,000 ഡോക്ടര്‍മാരേയും 2ലക്ഷം നഴ്‌സുമാരേയും കൂടി വേണ്ടിവരും

കോവിഡ് 19 നെ ചെറുക്കാന്‍ രാജ്യത്ത് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെന്ന് ബെംഗളൂരു നാരായണ ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ. ദേവി ഷെട്ടി.
കോവിഡ് പോരാട്ടത്തിന് 50,000 ഡോക്ടര്‍മാരേയും 2ലക്ഷം നഴ്‌സുമാരേയും കൂടി വേണ്ടിവരും

ചെന്നൈ:കോവിഡ് 19 നെ ചെറുക്കാന്‍ രാജ്യത്ത് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെന്ന് ബെംഗളൂരു നാരായണ ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ദേവി ഷെട്ടി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന 'എക്‌സപ്രഷന്‍സ്' വെബ് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധത്തിനായി 50,000 ഡോക്ടര്‍മാകെക്കൂടി വേണ്ടിവരുമെന്നും എവിടെയാണോ രോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് അവിടെ ഇവരുടെ സേവനം ലഭ്യമാക്കണമെന്നും ദേവി ഷെട്ടി പറഞ്ഞു. 

കോവിഡിനെ പ്രതിരോധിക്കാനായി ഇന്ത്യാ ഗവണ്‍മെന്റ് സ്വീകരിച്ച ഏറ്റവും ഫലപ്രദമായ നടപടി ലോകക്ഡൗണ്‍ പ്രഖ്യാപിക്കയും അത് നീട്ടുകയും ചെയ്തതായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

കോവിഡ് ബാധയുടെ ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്ന മൂന്നിടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ കാരണം ഇപ്പോള്‍ നൂറ് പിപിഇ കിറ്റ് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. 

കോവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ നമുക്ക് 50,000 ഡോക്ടര്‍മാരുടെയും രണ്ടുലക്ഷം നഴ്‌സുമാരുടെയും സഹായം ആവശ്യമാണ്. സ്‌പെഷ്യാലിറ്റി ബിരുദം നേടി പുറത്തുവരാന്‍ കാത്തിരിക്കുന്ന 25,000ഡോക്ടര്‍മാരുണ്ടെന്നും ഇവരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ ആശുപത്രികളില്‍ ഇവരെ നിയോഗിക്കണമെന്നും ഡോ. ദേവി ഷെട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com