കോവിഡ് വ്യാപനം; ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം ഇനി ആശുപത്രി

കോവിഡ് വ്യാപനം; ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം ഇനി ആശുപത്രി
കോവിഡ് വ്യാപനം; ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം ഇനി ആശുപത്രി

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് 19 രോഗികളുടെ വര്‍ധനവ് കണക്കിലെടുത്ത് ബംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡിയം കോവിഡ് 19 കെയര്‍ സെന്ററാക്കി മാറ്റാന്‍ തീരുമാനം. ചിന്നസ്വാമി സ്‌റ്റേഡിയത്തിനൊപ്പം ബംഗളൂരു പാലസും കെയര്‍ സെന്ററാക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ദിവസം ബംഗളൂരു അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്റര്‍ കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ചിന്നസ്വാമി സ്റ്റേഡിയവും പാലസും ഇത്തരത്തില്‍ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബംഗളൂരുവിലുള്ള ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കോവിഡ് മാനേജ്‌മെന്റ് ചുമതലയുള്ള മന്ത്രി ആര്‍ അശോക വ്യക്തമാക്കി. ചികിത്സ ഉറപ്പാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികളെ എത്തിക്കാനായി 600ല്‍ അധികം ആംബുലന്‍സുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ 28,877 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. 16,531 പേരാണ് അസുഖം ബാധിച്ച് ചികിത്സയിലുള്ളത്. 11,876 പേര്‍ രോഗ മുക്തരായി. കോവിഡിനെ തുടര്‍ന്ന് 470 പേരാണ് കര്‍ണാടകയില്‍ മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com