കോവിഡിന്റെ മറവില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ; ഭീകരക്യാമ്പുകള്‍ സജീവം ; 300 പേരെന്ന് സൈന്യം

സംശയം തോന്നി സൈന്യം നടത്തിയ പരിശോധനയിലാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ വധിച്ചതെന്നും മേജര്‍ ജനറല്‍ വാട്‌സ് പറഞ്ഞു
കോവിഡിന്റെ മറവില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ; ഭീകരക്യാമ്പുകള്‍ സജീവം ; 300 പേരെന്ന് സൈന്യം

ശ്രീനഗര്‍ : കോവിഡിന്റെയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെയും മറവില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നത് 300 ഓളം പേരടങ്ങുന്ന ഭീകരസംഘം. ഇവര്‍ അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളില്‍ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചെന്ന് ബാരാമുള്ളയിലെ സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ വീരേന്ദ്ര വാട്‌സ് അറിയിച്ചു.

നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെ പാക് ഭീകരക്യാമ്പുകളില്‍ നുഴഞ്ഞുകയറാനായി ഭീകരര്‍ സജ്ജരായതായിട്ടാണ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. 250 മുതല്‍ 300 പേര്‍ വരെയാണ് ക്യാമ്പുകളിലുള്ളത്. സംശയം തോന്നി സൈന്യം നടത്തിയ പരിശോധനയിലാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ വധിച്ചതെന്നും മേജര്‍ ജനറല്‍ വാട്‌സ് പറഞ്ഞു.

ഇന്നുരാവിലെയാണ് കശ്മീരിലെ നൗഗാം സെക്ടറിലെ കുപ്‌വാരയില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചത്. അതിര്‍ത്തിയില്‍ പട്രോളിഗം നടത്തുകയായിരുന്ന സൈനികരാണ് സംശയാസ്പദമായ നീക്കം കണ്ട് ശക്തമായ തിരിച്ചടി നല്‍കിയത്. ഇവരില്‍ നിന്നും രണ്ട് എ കെ 47 തോക്കുകളും നിരവധി വെടിയുണ്ടകളും ഗ്രനേഡുകളും കണ്ടെടുത്തു. ഒന്നരലക്ഷം രൂപയുടെ ഇന്ത്യന്‍, പാകിസ്ഥാന്‍ കറന്‍സികളും കണ്ടെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com