ഡീസൽ വില വീണ്ടും കൂട്ടി; ആഴ്ചകൾക്കിടെ 11 രൂപ 10 പൈസയുടെ വർധനവ്; പെട്രോൾ വിലയിൽ മാറ്റമില്ല

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിന് ശേഷം ഡീസലില്‍ ഏകദേശം 11രൂപയുടെ 10പൈസയുടെ വര്‍ധനയാണ് വരുത്തിയത്
ഡീസൽ വില വീണ്ടും കൂട്ടി; ആഴ്ചകൾക്കിടെ 11 രൂപ 10 പൈസയുടെ വർധനവ്; പെട്രോൾ വിലയിൽ മാറ്റമില്ല


കൊച്ചി: ഡീസൽ വിലയിൽ വീണ്ടം വർധനവ്. ഒരു ലിറ്റര്‍ ഡീസലിന് 10 പൈസയാണ് വര്‍ധിപ്പിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിന് ശേഷം ഡീസലില്‍ ഏകദേശം 11രൂപയുടെ 10പൈസയുടെ വര്‍ധനയാണ് വരുത്തിയത്.

കൊച്ചിയിൽ ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ 76. രൂപ 76 പൈസ നല്‍കണം. പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 69 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡല്‍ഹിയില്‍ പെട്രോളിന് മുകളിലാണ് ഡീസല്‍ വില. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ രാജ്യതലസ്ഥാനത്ത് 80 രൂപ 94 പൈസ നല്‍കണം. പെട്രോളിന് 80 രൂപ 43 പൈസയും. 50 പൈസയുടെ അന്തരമാണ് ഡീസലും പെട്രോളും തമ്മില്‍.

ലോക്ക്ഡൗണ്‍ കാലത്ത് പ്രതിദിന ഇന്ധനവില നിര്‍ണയം എണ്ണ വിതരണ കമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥ പൂര്‍വ്വസ്ഥിതി കൈവരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച തുറന്നിടലിന് പിന്നാലെയാണ് ഇന്ധനവില ഉയര്‍ന്നത്. പ്രതിദിന ഇന്ധനവില നിര്‍ണയം പെട്രോളിയം കമ്പനികള്‍ പുനരാരംഭിച്ചതാണ് ഇതിന് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com