സച്ചിന്‍ പൈലറ്റ് കോടതിയില്‍; രാജസ്ഥാനില്‍ പുതിയ രാഷ്ട്രീയ നീക്കം

സ്പീക്കര്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 18 എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
സച്ചിന്‍ പൈലറ്റ് കോടതിയില്‍; രാജസ്ഥാനില്‍ പുതിയ രാഷ്ട്രീയ നീക്കം

ജയ്പുര്‍: നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യരാക്കാനുള്ള നീക്കത്തിനതിരെ, രാജസ്ഥാനിലെ വിമത കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും കൂടെയുള്ള എംഎല്‍എമാരും കോടതിയെ സമീപിച്ചു. അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 18 എംഎല്‍എമാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നിര്‍ദേശിച്ച് സ്പീക്കര്‍ സിപി ജോഷി സച്ചിനും മറ്റ് എംഎല്‍എമാര്‍ക്കും ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. വിപ്പ് ലംഘിച്ച് നിയമസഭാ കക്ഷിയോഗത്തില്‍നിന്നു വിട്ടുനിന്ന സച്ചിന്‍  പൈലറ്റിനെയും മറ്റുള്ളവരയെും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

സച്ചിന്‍ പൈലറ്റും മറ്റ് പതിനെട്ട് എംഎല്‍എമാരുമാണ് യോഗത്തില്‍നിന്നു വിട്ടുനിന്നത്. സച്ചിന്‍ പൈലറ്റിനെക്കൂടാതെ വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയും വിമത നീക്കത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്നു പുറത്താക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com