വീടുണ്ടാക്കാന്‍ മണ്ണ് നിരപ്പാക്കി; പൊന്തി വന്നത് രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബുകള്‍!

വീടുണ്ടാക്കാന്‍ മണ്ണ് നിരപ്പാക്കി; പൊന്തി വന്നത് രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബുകള്‍!
വീടുണ്ടാക്കാന്‍ മണ്ണ് നിരപ്പാക്കി; പൊന്തി വന്നത് രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബുകള്‍!

മൊറ: രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബോംബുകള്‍ കണ്ടെത്തി. ഇന്തോ- മ്യാന്‍മര്‍ അതിര്‍ത്തിയായ മണിപ്പൂരിലെ മൊറയിലാണ് ബോംബുകളുടെ ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

മൊറയിലെ ലംഗ്‌നോമിലുള്ള വെങ് പ്രദേശത്ത് ഒരു വീട് നിര്‍മാണത്തിനായി ഭൂമി നിരപ്പാക്കുമ്പോഴാണ് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 27ഓളം പൊട്ടാത്ത ബോംബുകളും 43ബോംബുകളുടെ അവശിഷ്ടങ്ങളും 15ഓളം ബോംബുകളുടെ ബോക്‌സുകളുമാണ് മണ്ണ് മാറ്റിയപ്പോള്‍ കിട്ടിയത്. ഇതിനൊപ്പം വെടിമരുന്നും കിട്ടിയിട്ടുണ്ട്. 

വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബുകളാണിതെന്ന് ജില്ലാ പൊലീസ് മേധാവി ഷങ്‌ബോയ് ഗംഗ്‌തെ വ്യക്തമാക്കി. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഇംഫാലില്‍ നിന്ന് ഇത്തരം ബോംബുകള്‍ കിട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂരില്‍ നിന്ന് ബോംബുകളും വെടിമരുന്നുകളും കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com