ഡല്‍ഹിയില്‍ റേഷന്‍ ഇനി വീട്ടുപടിക്കല്‍; പദ്ധതിക്ക് അംഗീകാരം

അര്‍ഹതപ്പെട്ടവര്‍ക്ക് വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരം
ഡല്‍ഹിയില്‍ റേഷന്‍ ഇനി വീട്ടുപടിക്കല്‍; പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: അര്‍ഹതപ്പെട്ടവര്‍ക്ക് വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരം. മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജന എന്ന പദ്ധതി ഏഴു മാസത്തിനുളളില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 

ഇന്ന് ചേര്‍ന്ന ഡല്‍ഹി മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഗോതമ്പ്, അരി, പഞ്ചസാര അടക്കം വീടുകളില്‍ എത്തിച്ചു നല്‍കുന്നതാണ് പദ്ധതി. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വൃത്തിയുളള ബാഗില്‍ ഭക്ഷ്യസാധനങ്ങള്‍ വീട്ടില്‍ എത്തിക്കാനാണ് മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജന എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ടെന്‍ഡര്‍ അടക്കമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏഴു മാസത്തിനുളളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഇതോടെ റേഷന്‍കടകളില്‍ പോയി റേഷന്‍ വാങ്ങുന്നത് ഓപ്ഷണല്‍ ആകും.അതായത് ഇഷ്ടം ഉണ്ടെങ്കില്‍ മാത്രം റേഷന്‍ കടകളില്‍ പോയാല്‍ മതി. അല്ലാത്ത പക്ഷം വീടുകളില്‍ എത്തിച്ചുനല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡും ഡല്‍ഹിയില്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com