ഒരു ദിവസം പോലും അവധിയെടുക്കാതെ ആശുപത്രിയില്‍; കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍നിന്ന ഡോക്ടര്‍ വൈറസ് ബാധ മൂലം മരിച്ചു

ന്യൂഡല്‍ഹി:  കോവിഡിന് എതിരായ പോരാട്ടത്തില്‍ മുന്‍ നിരയില്‍ നിന്ന ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹിയില്‍ നാഷനല്‍ ഹെല്‍ത്ത് മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ജാവേദ് അലിയാണ് ഇന്നലെ ജീവന്‍ വെടിഞ്ഞത്.

മാര്‍ച്ചു മുതല്‍ തന്നെ കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു, ഡോ. ജാവേദ്. ജൂണ്‍ 24ന് ആണ് അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ പത്തു ദിവസമായി ഡോ. ജാവേദ് വെന്റിലേറ്റര്‍ സഹായത്തില്‍ ആയിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എയിംസ് ട്രോമ സെന്ററില്‍ ആയിരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് അന്ത്യശ്വാസം വലിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്.

കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടമാവുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കരാര്‍ ജീവനക്കാരന്‍ ആയിരുന്നതിനാല്‍ ഡോ. ജാവേദിന് അതു ലഭിക്കുമെയെന്നു വ്യക്തമല്ല.

ഈദ് ദിനത്തില്‍ പോലും അവധിയെടുക്കാതെയാണ് ഡോ. ജാവേദ് പ്രവര്‍ത്തിച്ചതെന്ന് ഭാര്യ ഡോ. ഹീന കൗസര്‍ പറഞ്ഞു. മാര്‍ച്ചു മുതല്‍ ഒരു ദിവസം പോലും അദ്ദേഹം അവധി എടുത്തിട്ടില്ല. രാത്രിയും പകലും കര്‍മ നിരതനായിരുന്നു. അദ്ദേഹത്തെ ഒരു രക്തസാക്ഷിയായാണ് കാണുന്നതെന്ന് ഭാര്യ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com