രാപ്പകല്‍ വ്യത്യാസമില്ലാതെ പണിയെടുത്തു; ശമ്പളം ചോദിച്ചപ്പോള്‍ വാടക ഇനത്തില്‍ 84,000 രൂപ തൊഴിലുടമ ചോദിച്ചു; ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടതായി ഇയാള്‍ വീഡിയോയില്‍ പറയുന്നു
രാപ്പകല്‍ വ്യത്യാസമില്ലാതെ പണിയെടുത്തു; ശമ്പളം ചോദിച്ചപ്പോള്‍ വാടക ഇനത്തില്‍ 84,000 രൂപ തൊഴിലുടമ ചോദിച്ചു; ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു

ജലന്ധര്‍: തൊഴില്‍ ഉടമ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ യുവാവ് തൂങ്ങി മരിച്ചു. ഗുര്‍പ്രീത് എന്ന വീട്ടുജോലിക്കാരനാണ് ആത്മഹത്യ ചെയ്തത്. ജലന്ധറിലായിരുന്നു സംഭവം. വീട്ടുടമ തന്നെ നിരന്തരം ശല്യം ചെയ്തതായും ഉപദ്രവിച്ചതായും ഇയാള്‍ പറയുന്നു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചതിനാല്‍ ജോലി നഷ്ടപ്പെട്ടതായി ഇയാള്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് ഗ്രീന്‍ മോഡല്‍ ടൗണ്‍ പ്രദേശത്തുള്ള വീടിന്റെ പരിപാലന ജോലി ഏറ്റെടുത്തു. മാസങ്ങളോളം ജോലി ചെയ്തിട്ടും അതിന്റെ വേതനം നല്‍കാന്‍ വീട്ടുടമസ്ഥന്‍ തയ്യാറായില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു

എല്ലാ ദിവസവും രാവിലെ ആരംഭിക്കുന്ന ജോലി രാത്രീ വരെ നീളും. എന്നാല്‍ ജോലി ചെയ്തതിന്റെ കൂലി തരാന്‍ വീട്ടുടമസ്ഥന്‍ തയ്യാറായില്ല. മറിച്ച് വീട്ടില്‍ താമസിച്ചതിന് വലിയ വാടക ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി താമസിച്ചതിന് 84,000 രൂപയാണ് വാടകയായി ആവശ്യപ്പെട്ടത്. എന്നാല്‍ ജോലിക്കാരനായാണ് തന്നെ നിയമിച്ചതെന്നും അദ്ദേഹം പറയുന്നു.

വീട്ടുടമ സുഹൃത്തുക്കളുടെ മുന്നില്‍വച്ച് തന്നെ ക്രൂരമായി അക്രമിക്കുകയും അപമാനിക്കുകയും ചെയ്തതായി അയാള്‍ പറയുന്നു. ഇപ്പോള്‍ അദ്ദേഹം ആവശ്യപ്പെടുന്ന വലിയ തുക തനിക്ക് നല്‍കാന്‍ കഴിയില്ല.ജോലി പോയതിന് പിന്നാലെ വീട്ടുടമ തന്നെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നതായും ഈ സാഹചര്യത്തില്‍ തനിക്ക് മരണമല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് പറഞ്ഞാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

ഭാര്യയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ക്കാരെ വിളിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com