കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് വീണ് നാലുവയസുകാരന്‍ മരിച്ച നിലയില്‍

ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിന്റെ മുകളില്‍ നിന്ന് വീണ് നാലുവയസുകാരന്‍ മരിച്ചനിലയില്‍
കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് വീണ് നാലുവയസുകാരന്‍ മരിച്ച നിലയില്‍

നോയിഡ: ഉത്തര്‍പ്രദേശില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിന്റെ മുകളില്‍ നിന്ന് വീണ് നാലുവയസുകാരന്‍ മരിച്ചനിലയില്‍. കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്നാണ് കുട്ടി വീണത്.

ഉത്തര്‍പ്രദേശിലെ സെന്‍ട്രല്‍ നോയിഡയിലാണ് സംഭവം. ബിസ്രാഖ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റിന്റെ നാലാമത്തെ നിലയില്‍ നിന്നാണ് കുട്ടി വീണ് മരിച്ചത്.

ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളി കുടുംബത്തിന്റെ ഒപ്പമാണ് കുട്ടി ഫ്‌ലാറ്റില്‍ എത്തിയത്. നിലവില്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് സെന്‍ട്രല്‍ നോയിഡ അഡീഷണല്‍ ഡിസിപി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com