ഫീസ് വാങ്ങരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് ; സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തി

സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തുന്നതെന്ന്  മാനേജ്‌മെന്റ് അസോസിയേഷന്‍ വക്താവ് പറഞ്ഞു
ഫീസ് വാങ്ങരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് ; സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തി

അഹമ്മദാബാദ് : ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് വാങ്ങരുതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. ട്യൂഷന്‍ ഫീസ് എന്ന പേരില്‍ പണം ഈടാക്കുന്നത് വിലക്കിക്കൊണ്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തില്‍ സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം തുറന്നിട്ടില്ല. സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ഇന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തുന്നതെന്ന് സ്വാശ്രയ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വക്താവ് ദീപക് രാജ്യഗുരു പറഞ്ഞു. ഗുജറാത്തില്‍ 15,000 ഓളം സ്വാശ്രയ സ്വകാര്യ സ്‌കൂളുകളാണുള്ളത്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചതായി സ്‌കൂളുകള്‍ രക്ഷിതാക്കളെ എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com