കോവിഡ് ബാധിതരെ ഉള്ളിലാക്കി വീട് പുറത്ത് നിന്ന് അടച്ചു; പ്രതിഷേധം കനത്തതോടെ മാപ്പ് പറഞ്ഞ് അധികൃതര്‍ 

ഒരു വീടിനുള്ളില്‍ സ്ത്രീയും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. മറ്റൊന്നില്‍ പ്രായമായ ദമ്പതികളും
കോവിഡ് ബാധിതരെ ഉള്ളിലാക്കി വീട് പുറത്ത് നിന്ന് അടച്ചു; പ്രതിഷേധം കനത്തതോടെ മാപ്പ് പറഞ്ഞ് അധികൃതര്‍ 

ബംഗളൂരു: കോവിഡ് ബാധിതര്‍ താമസിക്കുന്ന വീട് പുറത്ത് നിന്നും പൂട്ടിയ സംഭവത്തില്‍ ബംഗളൂരു നഗരസഭാ അധികൃതര്‍ മാപ്പ് ചോദിച്ചു. അപ്പാര്‍ട്ട്‌മെന്റിലെ രണ്ട് ഫഌറ്റുകളാണ് നഗരസഭ അലുമീനിയം ഷീറ്റ് ഉപയോഗിച്ച് മറച്ചത്. 

ഒരു വീടിനുള്ളില്‍ സ്ത്രീയും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. മറ്റൊന്നില്‍ പ്രായമായ ദമ്പതികളും. അലുമീനിയം ഷീറ്റ് ഉപയോഗിച്ച് മറച്ചതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. 

ഇതോടെ ബ്രഹാത് ബംഗളൂരു മഹാനഗര പാലിക കമ്മിഷണര്‍ എന്‍ മഞ്ജുനാഥ് മാപ്പ് ചോദിച്ചു. നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com