ലക്നോ: ബന്ധുക്കളായ 21 കാരന്റെയും 18 കാരിയുടെയും വിവാഹത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെയാണ് ഇരുവരെയും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജഹാന്‍പൂരിലെ മദ്നാപൂരിലെ പങ്കഖേദ ഗ്രാമത്തിലാണ് സംഭവം.
21 കാരനും അടുത്തബന്ധുവായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തെ രക്ഷിതാക്കള്‍ എതിര്‍ത്തപ്പോള്‍ ഇവര്‍ ഒളിച്ചോടുകയായിരുന്നു. ഇവര്‍ തമ്മിലുള്ള കുറച്ചുകാലമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളായ ഇവരുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
മകനെ മറ്റൊരു യുവതിയുമായി വിവാഹം കഴിപ്പിക്കാനായിരുന്നു പിതാവിന്റെ ശ്രമം. ഇതേ തുടര്‍ന്ന് അച്ഛനും മകനും വീട്ടില്‍ നിന്ന് വഴക്കിടുകയും മകന് വീട് വിട്ടിറങ്ങുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് പതിനെട്ടുകാരിയെും കാണാതായതായി മനസിലാക്കി. പിന്നാലെ ഇരുവരെയും തൂങ്ങിമരിച്ചതായി കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ