ഭീമ കൊറേ​ഗാവ് കേസ്; മലയാളി അധ്യാപകൻ അറസ്റ്റിൽ 

ഭീമ കൊറേ​ഗാവ് കേസ്; മലയാളി അധ്യാപകൻ അറസ്റ്റിൽ 
ഭീമ കൊറേ​ഗാവ് കേസ്; മലയാളി അധ്യാപകൻ അറസ്റ്റിൽ 

മുംബൈ: ഭീമ കൊറേഗാവ് കേസിൽ ഡൽഹി സർവകലാശാല ഇംഗ്ലീഷ് വിഭാ​ഗത്തിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഹനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്തു. മുംബൈയിൽ വെച്ചാണ് അറസ്റ്റ്. ഇയാൾ നക്‌സൽ, മാവോയിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതായി എൻഐഎ വ്യക്തമാക്കി. 

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹനി ബാബുവിനെ എൻഐഎ മുംബൈയിൽ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിൽ ആകുന്നവരുടെ എണ്ണം 12 ആയി. 

ഹനി ബാബുവിനും ഭാര്യ ഡൽഹി മിറാൻഡ ഹൗസ് കേളജിൽ അധ്യാപികയുമായ ജെന്നി റൊവേനക്കും ഭീമ കൊറേഗാവ് കേസിലെ പ്രതിയായ റോണാ വിത്സനുമായുള്ള അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് അറസ്റ്റിന് കാരണമെന്നും സൂചനകളുണ്ട്. 

2019 സെപ്റ്റംബറിൽ നോയിഡയിലുള്ള ഹനി ബാബുവിന്റെ വസതിയിൽ പുനെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മൂന്ന് പുസ്തകങ്ങളും ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌ക്കും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com