വീടുകള്‍ യുവതി തെരഞ്ഞെടുക്കും; അതിവിദഗ്ധമായി കൊള്ള നടത്തിയത് 31 വീടുകളില്‍; കവര്‍ന്നത് 2 .6 കോടി; അറസ്റ്റ് 

രാത്രി മൂന്നംഗ സംഘം ഈ വീടുകളിലെത്തി ഭിത്തിതുരന്നോ, മേല്‍ക്കൂര പൊളിച്ച് അകത്തകയറുകയുമാണ് പതിവ്
വീടുകള്‍ യുവതി തെരഞ്ഞെടുക്കും; അതിവിദഗ്ധമായി കൊള്ള നടത്തിയത് 31 വീടുകളില്‍; കവര്‍ന്നത് 2 .6 കോടി; അറസ്റ്റ് 


ബംഗളൂരു: കൊളംബിയന്‍ സ്വദേശികളായ കവര്‍ച്ചാ സംഘം അതിവിദഗ്ധമായി കൊള്ളയടിച്ചത് 31 വീടുകളില്‍. ബംഗളൂരു നഗരത്തിലായിരുന്നു കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. ഇവിടെ നിന്നായി ഈ സംഘം കൈക്കലാക്കിയത് 2 കോടി അറുപത് ലക്ഷം രൂപയാണ്. 

സംഘത്തിലുണ്ടായിരുന്ന കൊളംബിയന്‍ യുവതിയാണ് മോഷണത്തിന് വേണ്ടി വീടുകള്‍ തെരഞ്ഞെടുക്കാറ്. രാത്രി മൂന്നംഗ സംഘം ഈ വീടുകളിലെത്തി ഭിത്തിതുരന്നോ, മേല്‍ക്കൂര പൊളിച്ച് അകത്തകയറുകയുമാണ് പതിവ്. 

കൊളംബിയന്‍ സ്വദേശികളായ വില്യന്‍ പാടിലാ മാര്‍ട്ടിനെസ്, ക്രിസ്റ്റിയന്‍ യെനിസ് നവ്് രോ ഒലാട്ട്, സ്‌റ്റെഫാനിയ മുനോസ് എന്നിവരാണ് അറസ്റ്റിലായത്. 2019 സപ്തംബറിലാണ് ഇവര്‍ ടൂറിസ്്റ്റ് വിസയില്‍ നേപ്പാളില്‍ നിന്ന് ബംഗളൂരിലെത്തിയതെന്ന് പൊലീസ് പറയുന്നു.

ബംഗളൂരുവില്‍ വന്‍ കവര്‍ച്ച നടത്തിയതിന് 2018 ജൂണില്‍ ജയനഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത ജെറമിലോ ഗരാള്‍ഡോ എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ സഹായികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കവര്‍ച്ച ചെയ്ത 80 ലക്ഷം രൂപയുടെ സാധനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com