ലോക്ക്ഡൗണ്‍ അമ്പേ പരാജയം; രാജ്യമെത്തിയത് തെറ്റായ ദിശയില്‍; രാഹുല്‍ ബജാജ്

ലോക്ക്ഡൗണ്‍ കൊണ്ട് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയെന്ന് വ്യവസായി രാഹുല്‍ ബജാജ്
ലോക്ക്ഡൗണ്‍ അമ്പേ പരാജയം; രാജ്യമെത്തിയത് തെറ്റായ ദിശയില്‍; രാഹുല്‍ ബജാജ്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കൊണ്ട് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയെന്ന് വ്യവസായി രാഹുല്‍ ബജാജ്. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളെ മാതൃകയാക്കിയതാണ് ഇന്ത്യ ചെയ്ത തെറ്റെന്നും അദ്ദേഹം വ്യക്തമാക്കി.  രാഹുല്‍ ഗാന്ധിയുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിനിടെയായിരുന്നു രാഹുല്‍ ബജാജിന്റെ പരാമര്‍ശം.  

കിഴക്കന്‍ മേഖലയില്‍ മികച്ച പ്രകടനം നടത്തിയ രാജ്യങ്ങളുണ്ടായിരുന്നു. ഇന്ത്യ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തണമായിരുന്നു. അദ്ദേഹം പറഞ്ഞു. ഒരു ഏഷ്യന്‍ രാജ്യമായിരുന്നിട്ടും കിഴക്കന്‍ രാജ്യങ്ങളില്‍ എന്താണ് നടന്നതെന്ന് നോക്കാന്‍ ശ്രമിക്കാത്തത് മനസ്സിലാകുന്നില്ല. യുഎസ്, ഫ്രാന്‍സ്, ഇറ്റലി, യുകെ തുടങ്ങിയവരെയാണ് നമ്മള്‍ നോക്കിയത്. അത് ശരിയായ അളവുകോലോ ആശയമോ ആയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ ഇതുവരെ ആയിട്ടില്ല. എന്നാല്‍ സമ്പദ് വ്യവസ്ഥ നശിപ്പിക്കുകയും ചെയ്തു. തെറ്റായ വളവാണ് സര്‍ക്കാര്‍ നിവര്‍ത്തിയത്. അത് വൈറസ് ബാധയുടെ വളവല്ല. ജിഡിപിയുടെ വളവാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ലോക്ക്ഡൗണ്‍ കഠിനമായ രീതിയിലായിരുന്നു. ലോകത്തെവിടെയും ഈ രീതിയില്‍ തനിക്ക് കാണാനായിട്ടില്ല. ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും എടുത്ത് കളഞ്ഞ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും രാജീവ് ബജാജ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com