ആരാധനാലയത്തിൽ മാസ്ക് നിർബന്ധം, ചെരിപ്പുകൾ സ്വന്തമായി സൂക്ഷിക്കണം; കയറാനും ഇറങ്ങാനും പ്ര​ത്യേ​ക വ​ഴി, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ 

65 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും 10 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശ​ന​മി​ല്ല
ആരാധനാലയത്തിൽ മാസ്ക് നിർബന്ധം, ചെരിപ്പുകൾ സ്വന്തമായി സൂക്ഷിക്കണം; കയറാനും ഇറങ്ങാനും പ്ര​ത്യേ​ക വ​ഴി, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ 

ന്യൂഡൽഹി: ശരീരോഷ്മാവ് പ​രി​ശോ​ധി​ച്ച് കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വർ മാ​ത്ര​മേ ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശിക്കുന്നൊള്ളു എന്ന്  ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയ മാർഗരേഖ. ഈ മാസം എട്ടാം തിയതി മുതൽ ആരാധനാലയങ്ങൾക്ക് തുറക്കാൻ അനുമതി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയത്. 65 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും 10 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശ​ന​മി​ല്ല. 

മാസ്‌കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. പാ​ദ​ര​ക്ഷ​ക​ൾ സ്വന്തമായി സൂക്ഷിക്കണമെന്നാണ് നിർദേശം.  ആ​രാ​ധ​നാ​ല​യം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ക​ഴു​കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും വേ​ണം. പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനം ഉണ്ടാകണം. ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും മാർഗരേഖയിൽ പറയുന്നു.

ഒരുമിച്ച് ആൾക്കാരെ പ്രവേശിപ്പിക്കരുത്. ആരാധനാലയത്തിന് അകത്ത് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.  ക്യുവിൽ സാമൂഹിക അകലം ഉറപ്പാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

  • കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രെ മാ​ത്ര​മേ ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കൂ.
  • ശരീരോഷ്മാവ് പ​രി​ശോ​ധി​ക്കാ​ൻ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം.
  • മാ​സ്‌​കു​ക​ൾ ഇ​ല്ലാ​ത്ത​വ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. 
  • ആ​രാ​ധ​നാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് കൈ​യും കാ​ലും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. 
  • ഒരുമിച്ച് ആ​ൾ​ക്കാ​രെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്. 
  • ആ​രാ​ധ​നാ​ല​യ​ത്തി​ലെ വി​ഗ്ര​ഹം, പ​രി​ശു​ദ്ധ ഗ്ര​ന്ഥ​ങ്ങ​ൾ എ​ന്നി​വ​യി​ൽ തൊ​ടാ​ൻ അ​നു​വ​ദി​ക്ക​രു​ത്. 
  • ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ൽ പ്ര​സാ​ദം, തീ​ർ​ത്ഥം എ​ന്നി​വ ന​ൽ​കാ​ൻ പാ​ടി​ല്ല.
  • സ​മൂ​ഹ പ്രാ​ർ​ത്ഥ​ന​യ്ക്ക് സ്വ​ന്തം പാ​യ​കൊ​ണ്ടു വ​ര​ണം. പൊതുവായി ഒ​രു വിരി അ​നു​വ​ദി​ക്കി​ല്ല.
  • പാ​ദ​ര​ക്ഷ​ക​ൾ സ്വന്തമായി സൂക്ഷിക്കണം. ക​ഴി​വ​തും വാ​ഹ​ന​ങ്ങ​ളി​ൽ ത​ന്നെ വ​യ്ക്ക​ണം. അ​തി​ന് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ത്യേ​ക​മാ​യി വ​യ്ക്കണം. 
  • ക്യൂവി​ൽ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം. ആ​റ​ടി അ​ക​ലം വേണം.
  • ഗാ​യ​ക സം​ഘ​ങ്ങ​ളെ അ​നു​വ​ദി​ക്ക​രു​ത്. റെ​ക്കോ​ർ​ഡ് ചെ​യ്ത ആ​ത്മീ​യ ഗാ​ന​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും ഉ​പ​യോ​ഗി​ക്കണം.
  • ആ​രാ​ധ​നാ​ല​യ​ത്തി​ലേക്ക് കയറാനും ഇറങ്ങാനും പ്ര​ത്യേ​ക വ​ഴി ഉ​ണ്ടാ​ക​ണം.
  • ആ​രാ​ധ​നാ​ല​യം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​ണു​വി​മു​ക്ത​മാ​ക്കണം.
  • ആ​രാ​ധ​നാ​ല​യ​ത്തി​ൽ വ​ച്ച് ആ​രെ​ങ്കി​ലും അ​സു​ഖ ബാ​ധി​ത​രാ​യാ​ൽ ഉ​ട​ൻ ത​ന്നെ അ​വ​രെ മ​റ്റൊ​രു മു​റി​യി​ലേ​ക്ക് മാ​റ്റ​ണം. ഡോ​ക്ട​റെ എത്തിച്ച് പ​രി​ശോ​ധി​പ്പി​ക്ക​ണം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ൽ ഉ​ട​ൻ ആ​രാ​ധ​നാ​ല​യം അ​ണു​വി​മു​ക്ത​മാ​ക്ക​ണം.
  • 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, 10 വ​യ​സി​ന് താ​ഴെ ഉ​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ എ​ന്നി​വ​ർ വീ​ടി​നു​ള്ളി​ൽ ത​ന്നെ ക​ഴി​യ​ണം. ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ ഇ​വ​ർ വീ​ട് വി​ട്ടു പു​റ​ത്തി​റ​ങ്ങ​രു​ത്.
  • ആ​രാ​ധ​നാ​ല​യ​ത്തി​ന് പു​റ​ത്ത് ഉ​ള്ള ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം.
  • ആ​ൾ​ക്കൂ​ട്ടം ഉള്ള ച​ട​ങ്ങു​ക​ൾ അ​നു​വ​ദിക്കില്ല. 
     

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com