ജൂലായ് മൂന്നിന് രാജ്യവ്യാപക പ്രക്ഷോഭവുമായി ട്രേഡ് യൂണിയനുകള്‍

ജൂലായ് മൂന്നിന് രാജ്യവ്യാപക പ്രക്ഷോഭവുമായി ട്രേഡ് യൂണിയനുകള്‍


ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ ജൂലായ് മൂന്നിന്  ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ദേശീയ പ്രക്ഷോഭത്തിന്. പത്ത് തൊഴിലാളി സംഘടനകളാണ് പ്രക്ഷോഭത്തില്‍ അണിനിരക്കുക.

എല്ലാ തൊഴിലാളി യൂണിയനുകളും ജൂലായ് മൂന്നിലെ ദേശീയപ്രക്ഷോഭത്തില്‍ അണിനിരക്കണമെന്ന് സംയുക്തസമരസമിതി ആവശ്യപ്പെട്ടു.  ദേശീയവ്യാപക പ്രക്ഷോഭത്തിന് ശേഷവും ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.

ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എഐസിസിടിയു, എസ്ഇഡ്ബ്ല്യുഎ, എല്‍പിഎഫ്, യുടിയുസി സംഘടനകളാണ് സംയുക്തപ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.

12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തൊഴില്‍ നിയമങ്ങള്‍ വെട്ടിച്ചുരുക്കി നാല് കോഡാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നയം തിരുത്തണം തുടങ്ങിയ ആവശ്യമുന്നിയിച്ചാണ് സമരം, രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി വര്‍ധിക്കുകയാണ്. നേരത്തെ തൊഴിലില്ലാത്തവരുടെ എണ്ണം 14 കോടിയാണെങ്കില്‍ ഇപ്പോള്‍ അത് 20 കോടിയായി മാറി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജ് വെറും തട്ടിപ്പാണെന്നും സംയുക്തസമരസമിതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com