സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ നാലിന്, മെയിന്‍ പരീക്ഷ ജനുവരി എട്ടുമുതല്‍ 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് യുപിഎസ്‌സി
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ നാലിന്, മെയിന്‍ പരീക്ഷ ജനുവരി എട്ടുമുതല്‍ 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് യുപിഎസ്‌സി. ജനുവരി എട്ടിന് മെയിന്‍ പരീക്ഷ ആരംഭിക്കുന്ന രീതില്‍ പരീക്ഷാക്രമം പുതുക്കി നിശ്ചയിച്ചതായും യുപിഎസ്‌സി അറിയിച്ചു. പരീക്ഷാ സെന്റര്‍, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങേണ്ട ദിവസം തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് അറിയിക്കും.

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഒപ്പം തന്നെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കുളള പ്രാഥമിക പരീക്ഷയും നടത്തും. ഫെബ്രുവരി 28 ന് മെയിന്‍ പരീക്ഷ തുടങ്ങുമെന്നും യുപിഎസ്‌സി അറിയിച്ചു.

ഈ മാസം 31 ന് നടക്കേണ്ട യുപിഎസ്‌സി  സിവില്‍ സര്‍വീസ് പ്രിലിമനറി പരീക്ഷയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  മാറ്റിവെച്ചത്. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്ന് യുപിഎസ്‌സി അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com