ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ നിഷിദ്ധം ; യുപിയില്‍ പ്രമുഖ ക്ഷേത്രങ്ങള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനം

ക്ഷേത്രത്തിനു വെളിയില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജമാക്കി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മുകുട് മുഖാരവിന്ദ് ക്ഷേത്രഭാരവാഹി പറഞ്ഞു
ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ നിഷിദ്ധം ; യുപിയില്‍ പ്രമുഖ ക്ഷേത്രങ്ങള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന് തീരുമാനം

ലക്‌നൗ :  ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ തല്‍ക്കാലം ക്ഷേത്രങ്ങള്‍ തുറക്കേണ്ടെന്ന് തീരുമാനം. ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍, മഥുര മേഖലയിലെ ഇസ്‌കോണ്‍, ബങ്കേ ബിഹാരി, മുകുട് മുഖാരവിന്ദ്, ശ്രീരംഗ് നാഥ്ജി എന്നിവയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളാണ് തുറക്കേണ്ടെന്ന് തീരുമാനിച്ചത്.

ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് നിഷിദ്ധമായത് കൊണ്ടാണ് അടച്ചിടല്‍ തുടരാന്‍ തീരുമാനിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിനു വെളിയില്‍ എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജമാക്കി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മുകുട് മുഖാരവിന്ദ് ക്ഷേത്രഭാരവാഹി ഗണേഷ് പഹല്‍വാന്‍ പറഞ്ഞു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവനക്കാര്‍ക്കു പരിശീലനം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ വൃന്ദാവനത്തിലെ ക്ഷേത്രം ജൂണ്‍ 15നു ശേഷമേ തുറക്കുകയുള്ളുവെന്ന് ഇസ്‌കോണ്‍ ഭാരവാഹി സൗരഭ് ദാസ് പറഞ്ഞു. അതേസമയം ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ഉള്‍പ്പെടെ ചില ക്ഷേത്രങ്ങള്‍ ദര്‍ശനത്തിനായി തുറന്നു.

കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ജനക്കൂട്ടം ഒഴിവാക്കി സാമൂഹിക അകലം പാലിച്ചു വേണം ദര്‍ശനം നടത്താനെന്നും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ വിശദീകരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com