കോവിഡ് എന്ന് സംശയം; 22കാരി ആശുപത്രിയുടെ 7ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

ജൂണ്‍ 14നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നോയിഡ: 22 കാരി ആശുപത്രിയുടെ ഏഴാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. നോയിഡ 24 സെക്്ടറിലെ ഇസിഐസി ഹോസ്പിറ്റലില്‍ നിന്നാണ് യുവതി ആത്മഹത്യ ചെയ്തത്. ജൂണ്‍ 14നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി കോവിഡ് രോഗിയാണെന്ന് സംശയിക്കുന്നു.

യുവതി ഈ വര്‍ഷം ബികോം പൂര്‍ത്തിയാക്കിയിരുന്നു.  ആശുപത്രിയുടെ ഏഴാംനിലയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കുകയായിരുന്നെന്ന് നോയിഡ ഡിസിപി സങ്കല്‍പ് ശര്‍മ പറഞ്ഞു. യുവതിയെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു

പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പരിശോധനാ റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷമെ പെണ്‍കുട്ടിക്ക് കോവിഡ് ഉണ്ടെന്ന് അറിയാന്‍ കഴിയുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com