ഒരു മാറ്റവുമില്ല; ഇന്ത്യ- ചൈന- റഷ്യ ത്രിരാഷ്ട്ര ഉച്ചകോടി നടക്കും; വിദേശകാര്യ മന്ത്രാലയം

ഒരു മാറ്റവുമില്ല; ഇന്ത്യ- ചൈന- റഷ്യ ത്രിരാഷ്ട്ര ഉച്ചകോടി നടക്കും; വിദേശകാര്യ മന്ത്രാലയം

ഒരു മാറ്റവുമില്ല; ഇന്ത്യ- ചൈന- റഷ്യ ത്രിരാഷ്ട്ര ഉച്ചകോടി മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ- ചൈന- റഷ്യ ത്രിരാഷ്ട്ര ഉച്ചകോടി മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്. ജൂൺ 23നാണ് ഉച്ചകോടി. ലഡാക്ക് സംഘ‍ർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഉച്ചകോടി മാറ്റി വച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

അഭിപ്രായ ഭിന്നതകൾ നയതന്ത്ര ച‍ർച്ചകളിലൂടെ പരിഹരിക്കാനും അതി‍ർത്തിയിൽ സമാധാനം ഉറപ്പിക്കാനുമാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പോലെ രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുണ്ടാകുന്ന ഏത് നീക്കത്തിനും ക‍ർശനമായ മറുപടി നൽകുമെന്നും വിദേശകാര്യ വക്താവ് അനുരാ​ഗ് ശ്രീവാസ്തവ വാ‍ർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലഡാക്ക് സം​​ഘ‍ർഷത്തിൽ ഇരുപത് സൈനിക‍ർ മാത്രമാണ് ജീവത്യാ​ഗം ചെയ്തതെന്നും പരിക്കേറ്റ ആരുടേയും നില നിലവിൽ ​ഗുരുതരമല്ലെന്നും കരസേന അറിയിച്ചു. ഇന്ത്യൻ ജവാൻമാ‍രെ ആരേയും കാണാതായിട്ടില്ലെന്നും ആരും ചൈനീസ് കസ്റ്റഡിയിൽ ഇല്ലെന്നും കരസേന വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com