ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റ് ലാബ്; പരിശോധന കൂട്ടുക ലക്ഷ്യം, ഫ്ലാ​ഗ് ഓഫ് ചെയ്ത് ആരോഗ്യമന്ത്രി

ഒരു ദിവസം 25 റാപ്പിഡ്, പിസിആര്‍ ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം വാനിലുണ്ട്. 300എലീസ ടെസ്റ്റുകള്‍ ഒരുദിവസം നടത്താന്‍ സാധിക്കും. 
ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റ് ലാബ്; പരിശോധന കൂട്ടുക ലക്ഷ്യം, ഫ്ലാ​ഗ് ഓഫ് ചെയ്ത് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ മൊബൈല്‍ കോവിഡ് ടെസ്റ്റ് ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വാന്‍ സേവനം നടത്തും. ഒരു ദിവസം 25 റാപ്പിഡ്, പിസിആര്‍ ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം വാനിലുണ്ട്. 300എലീസ ടെസ്റ്റുകള്‍ ഒരുദിവസം നടത്താന്‍ സാധിക്കും. 

'ഫെബ്രുവരിയില്‍ ഒരു ടെസ്റ്റിങ് ലാബുമായാണ് നമ്മള്‍ കോവിഡ് 19ന് എതിരെ പോരാടാന്‍ ഇറങ്ങിയത്. ഇന്ന് രാജ്യമെമ്പാടും 953 ലാബുകളുണ്ട്. അതില്‍ 699എണ്ണം സര്‍ക്കാര്‍ ലാബുകളാണ്. ഉള്‍നാടന്‍ പ്രദേശങ്ങളിലേംക്ക് ടെസ്റ്റുകള്‍ നടത്താനായി പുതിയ മാര്‍ഗങ്ങള്‍ നടപ്പാക്കും'- ആരോഗ്യമന്ത്രി പറഞ്ഞു. 

അതേസമയം, രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് മരണം ഉയരുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12000 കടന്നു. ഇതുവരെ 12237 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 24 മണിക്കൂറിനിടെ 334 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 12,881 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒറ്റദിവസം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലുളള റെക്കോര്‍ഡ് വര്‍ധനയാണിത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,66,946 ആയി ഉയര്‍ന്നു. നിലവില്‍ 160,384 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 1,94,324 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം അതിവേഗം തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മൂവായിരത്തിലധികം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 3307 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 114പേര്‍ മരിച്ചു. 1,16,753പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 5651പേര്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com