വീണ്ടും നിര്‍ഭയ മോഡല്‍ ക്രൂരത, ഓടുന്ന ബസില്‍ 25കാരിയെ ബലാത്സംഗം ചെയ്തു; അറസ്റ്റ്

നിര്‍ഭയ സംഭവത്തിന് സമാനമായി കുട്ടികളുമായി യാത്ര ചെയ്ത യുവതി ഓടുന്ന ബസ്സില്‍ ബലാത്സംഗത്തിന് ഇരയായതായി പരാതി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: നിര്‍ഭയ സംഭവത്തിന് സമാനമായി കുട്ടികളുമായി യാത്ര ചെയ്ത യുവതി ഓടുന്ന ബസ്സില്‍ ബലാത്സംഗത്തിന് ഇരയായതായി പരാതി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഘഡില്‍ നിന്ന് ഗൗതംബുദ്ധം നഗറിലേക്കുളള യാത്രക്കിടയിലാണ് നടുക്കുന്ന സംഭവം. ബസിലെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. നോയിഡയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ കാണാനുളള യാത്രയ്ക്കിടയിലാണ് ഐടി ജീവനക്കാരി പീഡനത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികള്‍ക്ക് ഒപ്പമാണ് യുവതി യാത്ര ചെയ്തത്.

ലഖ്‌നൗവിനും മധുരയ്ക്കും ഇടയ്ക്ക് വെച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്. സംഭവം നടക്കുമ്പോള്‍ 22 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ബസ് ഡ്രൈവര്‍ക്ക് പുറമേ മറ്റൊരാള്‍ കൂടി സംഭവത്തില്‍ പങ്കാളിയാണെന്ന് പൊലീസ് പറയുന്നു.

നോയിഡയില്‍ എത്തിയ ശേഷം യുവതി നല്‍കിയ പരാതിയില്‍ സെക്ടര്‍ 20 പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതാപ്ഘഡില്‍ നിന്നും നോയിഡയിലേക്ക് സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര എസി സ്ലീപ്പര്‍ ബസിലാണ് 25 കാരിയായ യുവതി ആക്രമിക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com