രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പ്രതിജ്ഞയെടുത്ത് യൂത്ത് കോണ്‍ഗ്രസ്; ആരോഗ്യത്തിന് വേണ്ടി പൂജ

രാഹുലിന്റെ അമ്പതാം ജന്‍മദിനത്തിന്റെ ഭാഗമായി അമ്പതു ലക്ഷം ഭക്ഷണ പൊതികളും കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പിപിഇ കിറ്റുകളും മാസ്‌ക്, സാനിറ്റൈസറുകളും വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പ്രതിജ്ഞയെടുത്ത് യൂത്ത് കോണ്‍ഗ്രസ്; ആരോഗ്യത്തിന് വേണ്ടി പൂജ

അലിഗഡ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമ്പതാം ജന്‍മദിനത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പൂജ നടത്തി യൂത്ത് കോണ്‍ഗ്രസ്. അലിഗഡിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂജന നടത്തിയത്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇവര്‍ പ്രതിജ്ഞയും എടുത്തു. 

' അദ്ദേഹത്തിന്റം ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ചൈനീസ് ഉതപന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പ്രതിജ്ഞയും എടുത്തു. ചൈനയുടെ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരെ ഞങ്ങള്‍ ബോധവത്കരണ പരിപാടികള്‍ നടത്തും'- ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു. 

രാഹുലിന്റെ അമ്പതാം ജന്‍മദിനത്തിന്റെ ഭാഗമായി അമ്പതു ലക്ഷം ഭക്ഷണ പൊതികളും കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പിപിഇ കിറ്റുകളും മാസ്‌ക്, സാനിറ്റൈസറുകളും വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. കോവിഡ് മഹാമാരിയുടെയും ലഡാക്കിലെ സൈനികരുടെ വീരമൃത്യുവിന്റെയും പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ നടത്തില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com